മണ്ഡപം: സെന്റ് ജോസഫ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മൾബറി തൈകൾ കൊണ്ട് ജൈവവേലി നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.
സ്കൂൾ മാനേജർ ഫാ. വർഗീസ് ചെരിയംപുറത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക കെ.സി. ലൈലാമ്മ, പിടിഎ പ്രസിഡന്റ് ജയിംസ് മാരൂർ, എംപിടിഎ പ്രസിഡന്റ് ശ്രീജ ബിനു, അധ്യാപകരായ ജയൻ പി. ജോൺ, പ്രെറ്റി മരിയ ജോസ്, സിസ്റ്റർ ജിറ്റി തോമസ്, യു.പി. ശാരിക എന്നിവർ പങ്കെടുത്തു. പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമാണ മത്സരങ്ങളും നടന്നു.